ന്യൂഡൽഹി: ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്യാത്ത സാഹചര്യത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടാലും നേരിട്ട് പണം നൽകരുതെന്ന് മുന്നറിയിപ്പുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത്തരത്തിൽ നൽകുന്ന പണം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) അക്കൗണ്ടിലേക്ക് എത്തണമെന്നില്ലെന്നും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.
ഫാസ്റ്റ് ടാഗ് പ്രവർത്തിക്കാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കാൻ ചില ടോൾ ഓപ്പറേറ്റർമാർ അനധികൃത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ......
ന്യൂഡൽഹി: പാചകവാതക സിലിണ്ടർ റീഫിൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ......
ബംഗളുരു: ഈ വർഷം ജൂണിൽ ഹൈക്കമാണ്ട് താല്പര്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതിന് ശേഷം പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ. കാലാവധി പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിക്കസേര കൈവിടേണ്ടിവന്നതിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. ......
ന്യൂഡൽഹി: ഗുഡ്ഗാവിലെ 'ഡി.എൽ.എഫ് പ്രൈമസ്' (DLF Primus) ഹൗസിംഗ് പ്രോജക്റ്റിൽ അംഗീകൃത പ്ലാനിലും ബ്രോഷറിലും കാണിച്ചിരിക്കുന്നതിൽ നിന്ന് വ്യതിചലനങ്ങൾ വരുത്തിയെന്നാരോപിച്ച് പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) നിർദ്ദേശം നൽകി.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി:ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കോടതി മുറിയിൽ ആരംഭിച്ച നിയമപോരാട്ടം. അന്ന് ആ കുറ്റകൃത്യത്തിൽ പങ്കാളിയായെന്ന് പറഞ്ഞ് ഒരു മനുഷ്യന് കോടതി തടവുശിക്ഷ വിധിച്ചു. ......
ചണ്ടിഗാർ:രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഫെഡറൽ സംവിധാനത്തിലും പുതിയൊരു ഭരണഘടനാ പ്രതിസന്ധിക്കിടെയാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം. ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ ഹൈക്കോടതിയുടെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പഞ്ചാബ് മന്ത്രിസഭ ഔദ്യോഗികമായി രംഗത്തുവന്നതോടെയാണ് വിവാദം കൊടുങ്കാട്ടായി മാറിയിരിക്കുന്നത്. ......
ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനോ അതിന്റെ പ്രാധാന്യം കുറയ്ക്കാനോ കേന്ദ്രസർക്കാരിന് പദ്ധതിയില്ലെന്ന് സ്ഥാപനം വ്യക്തമാക്കി. ......
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി അഞ്ചുനില കെട്ടിടം തകർന്നുവീണ് വൻ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൽഹിയിലെ സത്യനികേതനിൽ അപകടമുണ്ടായത്. ......
ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങളിൽ പരാതികളും പരിഭവങ്ങളും ഉണ്ടായാലും സിപിഎം നിശ്ചയിക്കുന്ന സ്ഥാനാർഥിക്കു തന്നെ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ......
ന്യൂഡൽഹി: ചോദ്യം ചോദിക്കുന്ന യുവതലമുറയെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു തലമുറയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.
രാജ്യത്തെ ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചതുമൊന്നും പ്രധാനമന്ത്രി കണ്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ......